Tuesday, 12 November 2013

ഉദ്ദേശ്യ ലക്‌ഷ്യങ്ങള്‍ 1. കോടുര്‍ പഞ്ചായത്തിലെ ഏക പൊതു ക്ഷേത്രമായ വലിയാട് പൂത്രക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ വികസന, ദൈനംദിന പ്രവര്‍ത്തനത്തില്‍ ജനങ്ങളെ സജ്ജരാക്കുകയും ക്ഷേത്ര കമ്മിറ്റിയെ സഹായിക്കുകയും ചെയ്യുക. 2. വേദ പഠനം, അദ്ധ്യാത്മിക പഠന ക്ലാസുകള്‍ മുതലായവ സംഗടിപ്പിച്ചു ജനങ്ങള്‍ക്ക് ക്ഷേത്രാചാരാനുഷ്ട്ടാനങ്ങളിലും മറ്റു വേണ്ട അറിവുകള്‍ നേടാനുള്ള വേദികള്‍ സജ്ജമാക്കുക. 3. ജീവല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 4. ചികിത്സാ സഹായങ്ങള്‍ നല്‍കുക. 5. മദ്യപാനം, മയക്കുമരുന്ന് മുതലായ സമൂഹ വിപത്തിനെതിരെ ബോധവല്‍ക്കരണം നടത്തുക. 6. സ്ത്രീധനം മുതലായ ധുരാചാരങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക. 7. നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിനുള്ള സഹായങ്ങള്‍ നല്‍കുക. 8. പശുക്കളെ ദാനം ചെയ്യുക. 9. സാമൂഹ്യ സാമ്പത്തിക പരിമിതി മൂലം ഉയര്‍ന്ന പഠനത്തിന് സൗകര്യം ലഭിക്കാതെ പോകുന്നവര്‍ക്ക് സ്കോളര്‍ഷിപ് നല്‍കുക. 10. കലാ കായിക ശാസ്ത്ര, സാഹിത്യ കഴിവുള്ളവരെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക. 11. നാടിന്‍റെ പുരോഗതിക്ക് വേണ്ടി എല്ലാ വിപാകം ജനങ്ങളോടും ചേര്‍ന്ന് സാമൂഹികവും ധാര്‍മികവും സാംസ്കാരികവുമായ പുരോഗമന പരിപാടികള്‍ ആസൂത്രണം ചെയ്യുക. 12. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുക 13. സമത്വത്തിലും, സാഹോദര്യത്തിലും അനിഷ്ടിതമായ ജീവിത ദര്‍ശനത്തിന് ശില്‍പ്പ ശാലകള്‍ സംഘടിപ്പിക്കുക. 14. അശരണര്‍ക്കും, അലംബഹീനര്‍ക്കും എന്നും അഭായമായിരിക്കുക. 15. ട്രസ്റ്റിന്‍റെ ചികിത്സാ സഹായം അര്‍ഹമായവര്‍ക്ക്‌ നല്‍കുക. 16. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാലും, അസുഖ ബാധിധരായ രോഗികള്‍ക്കും പ്രത്യേക പരിശോധനാ സഹായവും പരിഗണനയും സാന്ത്വനവും ശുശ്രൂഷയും നല്‍കുക. ആതുര ശുശ്രൂഷ മേഘലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 17. കുടുംബം, വൈവാഹിക ജീവിതം, ഉത്തരവാതിത്തമുള്ള പിതൃത്വം, മാതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയും കരുതലും പ്രകടമാക്കുകയും പുതിയ ഒരു കുടുംബ ജീവിതത്തിന് ട്രസ്റ്റിന്‍റെ പിന്‍തുണ ആവശ്യമുള്ള അര്‍ഹരായവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും അത് നല്‍കുകയും ചെയ്യുക. 18. സ്ത്രീകള്‍, കുട്ടികള്‍, വിതവകള്‍, വൃദ്ധര്‍, വികലാംഗര്‍ മുതലായ വിപാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കാരുണ്യത്തോടെ സമീപിക്കുക. 19. ആരോഗ്യ രോഗ പ്രതിരോഗ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാവുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി യോജിച് പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും പങ്കാളിയാവുകയും ചെയ്യുക. 20. അര്‍ഹാരായവര്‍ക്ക് നിശ്ചിത സംഗ്യ മാസ പെന്‍ഷന്‍ നല്‍കുക. 21. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി ക്ഷേമ പദ്ധതികള്‍, സ്വാശ്രയ സംവീധാനങ്ങള്‍ , സ്വയം തൊഴില്‍ പരിശീലനം എന്നിവ ആസൂത്രണം ചെയ്തു നടപ്പിലാകുക. 22. സമൂഹത്തിലെ അനീതിക്കും തിന്മകള്‍ക്കും എതിരെ പക്വതയോടെ ധീരമായി പോരാടുക. 23. ജീവകാരുണ്യപരമായ എല്ലാ പ്രവര്‍ത്തനങ്ങളോടും തന്നെ തുറന്ന സമീപനം പുലര്‍ത്തുക. 24. രക്തദാനം, നേത്ര ദാനം, അവയവ ദാനം എന്നിയക്ക് പ്രോത്സാഹനവും ബോധവല്‍ക്കരണവും നടത്തുക. 25. പാവപ്പെട്ടവര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുകയും അര്‍ഹരായവര്‍ക്ക് ഭവന പുനര്‍ നിര്‍മ്മാണം, അറ്റകുറ്റപണി തുടങ്ങിയവക്ക് സാമ്പത്തിക സഹായം നല്‍കുക. 26. നാടിന്‍റെ പരിസ്ഥിധി പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രകൃതി സംരക്ഷണവും, ശുദ്ധവായു, ജലം എന്നിവയുടെ ലഭ്യതക്ക് വേണ്ടി പ്രവര്‍ത്തിക്കുക. 27. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക. 28. വായനശാല, ഗ്രന്ഥശാല, പഠന കേന്ദ്രങ്ങള്‍ , തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുക. 29. മദ്ധ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യ വശങ്ങളെ പറ്റി പ്രചാരണം നടത്തുക. 30. ട്രസ്റ്റിന്‍റെ പ്രഥാന ലക്‌ഷ്യം സ്ത്രീകളുടെ സര്‍വ്വോമുഖമായ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക ഉന്നമനമായിരിക്കും. ആയതിന് കാലാ കാലങ്ങളില്‍ ട്രസ്റ്റിന് യുക്തം എന്ന് തോന്നുന്നതും ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങളില്‍ അനുസൃതമായതുമായ ഇതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക. 31. പഠനത്തിലും, കലാ കായികമായ മത്സരങ്ങളിലും മറ്റും പ്രശസ്ത വിജയം കരസ്ഥമാക്കുന്നവരെ പ്രോത്സാഹിപ്പിക്കുക.


No comments:

Post a Comment